നാളെ 2023 ഡിസംബർ 16 ശനിയാഴ്ച നടക്കുന്ന അഡ്‌നോക് മാരത്തണിന് മുന്നോടിയായി ശനിയാഴ്ച പുലർച്ചെ മുതൽ ഉച്ചയ്ക്ക് 2 മണി വരെ അബുദാബിയിലെ ചില റോഡുകൾ അടച്ചിരിക്കും.
ഇതനുസരിച്ച് കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിന്റെ ചില ഭാഗങ്ങൾ ശനിയാഴ്ച പുലർച്ചെ 12 മണിമുതൽ മുതൽ രാവിലെ 7.30 വരെ അടച്ചിടും. കോർണിഷ് സ്ട്രീറ്റും പുലർച്ചെ 2 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിടും.
അതുപോലെ അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് പുലർച്ചെ 3 മുതൽ രാവിലെ 9 വരെ അടയ്ക്കും, തുടർന്ന് മാരത്തൺ റൂട്ട് ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലേക്ക് നീങ്ങി പുലർച്ചെ 4 നും ഉച്ചയ്ക്കും ഇടയിൽ ഘട്ടം ഘട്ടമായി അടയ്ക്കും.
എല്ലാ മത്സരങ്ങളും കോർണിഷ് റോഡിലെ അഡ്‌നോക് ആസ്ഥാനത്തിന് സമീപമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച് ബൈനുന പബ്ലിക് പാർക്കിന് സമീപമുള്ള അഡ്‌നോക് കാമ്പസിലാണ് അവസാനിക്കുക
അടച്ചിടുന്ന റോഡുകളുടെ മാപ് താഴെ കാണുന്ന പ്രകാരമാണ്.