ലോകത്തെവിടെ ജീവിച്ചാലും മലയാളികളെ സംബന്ധിച്ച് തങ്ങളുടെ പാരമ്പര്യ ഭക്ഷണം ഇടക്കെങ്കിലും കഴിക്കാതിരിക്കാനാവില്ല. വിശേഷദിവസങ്ങളിൽ പ്രത്യേകിച്ചും. ക്രിസ്മസ് അതിനു പറ്റിയ ഒരു കാലമാണ്. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും എല്ലാം ചേർന്നുള്ള ‘അച്ചായൻ സദ്യ’ഈ സമയത്തെ ഒരു ഹൈ ലൈറ്റാണ്.
അജ്മാനിൽ, ഭക്ഷണം അതിന്റെ എല്ലാതനിമയോടെയും നൽകി പേരെടുത്ത ‘ഉമ്മീടെ കട റെസ്‌റ്റോറന്റി’ല്‍ ഇത്തവണ ഒരുക്കിയിട്ടുള്ള “ഉമ്മീസ് സ്‌പെഷ്യൽ ക്രിസ്മസ് ഡിന്നർ” ആകട്ടെ ഏറെ സവിശേഷവും.
ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള പാരമ്പര്യ വിഭവങ്ങളുടെ പേരുകൾ കേട്ടോളൂ:
‘വട്ടയപ്പം, പാൽക്കപ്പ, പാലപ്പം, താറാവ് റോസ്റ്റ്, ചിക്കൻ പെരട്ട്, ചിക്കൻ റോസ്റ്റ്, ഫിഷ്‌മോളി, ഫിഷ് പീര, ബീഫ് സ്റ്റു, മട്ടൻ സ്റ്റു, ബീഫ് കട്ട് ലെറ്റ്, പയർ ഉപ്പേരി, ഉണക്ക ചെമ്മീൻ ചമ്മന്തി… ഇങ്ങനെ വിഭവങ്ങൾ പറഞ്ഞാൽ തീരില്ല. ഒപ്പം കുത്തരിച്ചോറും ഫ്രൈഡ് റൈസും.
‘ഉമ്മീസ് ക്രിസ്മസ് ഡിന്നർ ‘ഇത്ര സ്പെഷ്യലാകാൻ കാരണം ഈ പാരമ്പര്യ വിഭവങ്ങൾ കൊണ്ടെന്നതിലുപരി ഇതിനായി ഉപയോഗിക്കപ്പെടുന്ന കോഴി,ആട്, താറാവ്, മുയൽ, മാൻ ഇറച്ചി 100 ശതമാനവും ഫ്രഷ് ആണ് എന്നതാണ്. ഇതെല്ലാം സ്വന്തം ഫാമിൽ നിന്നായതിനാൽ മറ്റു പലരെയും പോലെ തങ്ങൾക്ക് ഫ്രോസൺ വാങ്ങി ഉപയോഗിക്കേണ്ടി വരുന്നില്ല എന്ന് റെറ്റോറന്റ് മാനേജ്മെന്റ് പറയുന്നു.
വില 39. 50 ദിര്‍ഹം.
ഡിസം. 24 നും 25 നും ആണ് ഉമ്മച്ചീസ്
സ്‌പെഷ്യൽ അച്ചായൻസ് സദ്യ.
അജ്മാനിൽ ഹാഷിം സൂപ്പർമാർക്കറ്റിന്
എതിർ വശമാണ് ഉമ്മീടെ കട റെസ്റ്റോറന്റ്.