അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള ഒരു സെയിൽസ്മാൻ നാലുപുരക്കൽ കീഴത്ത് ഷംസീർ ഒരു മില്യൺ ദിർഹം നേടി.
ഷംസീറിന് 027945 എന്ന ടിക്കറ്റ് നമ്പരിലാണ് ഭാഗ്യം ലഭിച്ചത്. സോഷ്യൽ മീഡിയയിലെ ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ഷംസീർ ടിക്കറ്റ് വാങ്ങിയത്.അഞ്ചാമത്തെ പ്രാവശ്യമാണ് ഷംസീർ സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് എടുക്കുന്നത്.
പ്രത്യേക ഓഫറിലൂടെ വാങ്ങിയ സൗജന്യ ടിക്കറ്റിലൂടെയാണ് ഷംസീർ വിജയിച്ചത്. സ്വന്തം ബിസിനസ്സ് തുടങ്ങുക എന്ന തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഷംസീർ.