ദുബായ് എയർപോർട്ടിൽ എത്തി വിമാനത്തിൽ കയാറാനിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി നാസിയ മൻസിലിൽ ഷംസുദ്ധീൻ നവാസ് ( 52) ആണ് മരണപ്പെട്ടത്.
ഇന്നലെ തിങ്കളാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് പോകുവാനായി ദുബായ് എയർപോർട്ടിൽ എത്തി വിമാനത്തിൽ കയാറാനിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബായിലെ അൽ മന്ദൂസ് ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.