എഡ് ഷീരൻ കൺസേർട്ടിനോട് അനുബന്ധിച്ച് ഇന്ന് രാത്രി ദുബായ്-അൽ ഐൻ റോഡിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
ഇന്ന് 2024 ജനുവരി 20 ശനിയാഴ്ച, 1:00 AM വരെ, ദി സെവൻസ് സ്റ്റേഡിയത്തിൽ എഡ് ഷീരൻ കൺസേർട്ടിനോട് അനുബന്ധിച്ച് ദുബായ്-അൽ ഐൻ റോഡിൽ കാലതാമസം പ്രതീക്ഷിക്കണമെന്നും ദയവായി പൊതുഗതാഗതം ഉപയോഗിക്കണമെന്നും നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നുമാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
#RTA reminds you of an expected delay on Dubai-Al Ain Rd. on Saturday, January 20, 2024, until 1:00 AM, in conjunction with 'Ed Sheeran' concert at The Sevens Stadium. Please use #PublicTransport and plan your trips ahead to ensure you easily reach your destinations.…
— RTA (@rta_dubai) January 20, 2024