അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് നാളെ 2024 ഫെബ്രുവരി 12ന് ദുബായിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓൺലൈൻ ആയി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും ജോലിസ്ഥലത്ത് നിർബന്ധമായും നിന്നുകൊണ്ട് ചെയ്യുന്ന ജോലികൾ ചെയ്യുന്ന ജീവനക്കാർ നാളെ സാധാരണ പോലെ പ്രവർത്തിക്കുന്നത് തുടരും.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇന്ന് ഞായർ, നാളെ തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
Under @HamdanMohammed's directives, Monday, 12 February, 2024 will be a remote working day for employees of all Dubai government entities, due to weather conditions. This applies to all government employees in #Dubai, except for roles that need on-site presence at the workplace. pic.twitter.com/AyOQ6ITNIb
— Dubai Media Office (@DXBMediaOffice) February 10, 2024