ഇന്ന് ഫെബ്രുവരി 22 ന് ദുബായിലെ ഗൾഫുഡ് വേദിയിലെത്തിയ എം.എ യൂസഫലി ലുലുവിന് വേണ്ടി അരഡസനോളം പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള Coconeer , ഓസ്‌ട്രേലിയയിൽ നിന്നുള്ള Pryme Meat, വിയറ്റ്നാമിൽ നിന്നുള്ള Three in one Coffee , ഇറ്റലിയിൽ നിന്ന് കൊണ്ട് വരുന്ന Lulu Croissant, goodness for ever എന്ന ബ്രാൻഡിൽ കൊണ്ട് വരുന്ന സ്പെഷ്യാലിറ്റി ഓട്സ് എന്നിവയാണ് ഇന്ന് ഗൾഫുഡ് വേദിയിൽ ലോഞ്ച് ചെയ്തത്. ഉടൻ തന്നെ ഈ പ്രൊഡക്ടുകളെല്ലാം എല്ലാം ലുലു ഔട്‍ലെറ്റുകളിലും ലഭ്യമാകും.
വിവിധ രാജ്യങ്ങളിലെ ഫുഡ് & ബീവറേജസ് നിർമ്മാതാക്കൾ ഇന്ന് എം.എ യൂസഫലിയെ കാണാൻ ഗൾഫുഡിലെത്തിയിരുന്നു. മറ്റ് നിരവധി പുതുമയുള്ളതും വിവിധ ഭൂഖണ്ഡങ്ങളിലെ വിശിഷ്ട ഉൽപ്പന്നങ്ങളും ലുലുവിന് വേണ്ടി കൊണ്ടുവരുമെന്നും എം.എ യൂസഫലി അറിയിച്ചു.
എം. എ അഷറഫ് അലിയും, എം. എ സലീമും എം എ യൂസഫലിക്കൊപ്പം ലോഞ്ചിങ്ങിൽ പങ്കെടുത്തിരുന്നു.