യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നാളെ വ്യാഴാഴ്ച മുതൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി NCM

യുഎഇയിലുടനീളം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മഴയും മൂടൽമഞ്ഞും രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) മുന്നറിയിപ്പ് നൽകി. നാളെ വ്യാഴാഴ്ച രാവിലെ ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയിൽ ഹ്യുമിഡിറ്റി ഉയരാനും സാധ്യതയുണ്ട്. ഷാർജയിലെ കൽബയിൽ 27.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും […]
യുഎഇയുടെ വിവിധയിടങ്ങളിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ് : ചിലയിടങ്ങളിൽ ഇന്ന് നേരിയ മഴ പ്രതീക്ഷിക്കാമെന്നും NCM

യുഎഇയുടെ ചിലയിടങ്ങളിൽ ഇന്ന് ജനുവരി 28 ന് രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അബുദാബി, അൽഐൻ, ദുബായ് റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. യുഎഇയുടെ ചിലയിടങ്ങളിൽ ഇന്ന് ജനുവരി 28 ന് രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞിനെത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ […]
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : രാത്രി ഹ്യുമിഡിറ്റിക്ക് സാധ്യത

യുഎഇയിൽ ഇന്ന് ജനുവരി 27 തിങ്കളാഴ്ച്ച ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും, പ്രത്യേകിച്ച് രാത്രിയിൽ ആകാശം ഇടയ്ക്കിടെ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അബുദാബി റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകാൻ സാധ്യതയുണ്ട്, ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും […]
അൽ ഐനിലെ റക്‌നയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത് 3.1°C

അൽ ഐനിലെ റക്‌നയിൽ ഇന്ന് ജനുവരി 25 ന് ഏറ്റവും കുറഞ്ഞ താപനിലയായി 3.1°C രേഖപ്പെടുത്തി. രാവിലെ 7 മണിക്കാണ് ഈ താപനില രേഖപ്പെടുത്തി. അബുദാബിയിലും ദുബായിലും ഇന്ന് ഉച്ചതിരിഞ്ഞ് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെത്തത്. പൊതുവെ എല്ലായിടത്തും തണുത്ത കാലാവസ്ഥയായിരുന്നു. നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും, രാത്രിയിൽ മേഘങ്ങൾ ഉരുണ്ടുകൂടുമെന്നും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
യുഎഇയിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ ഇന്നും തുടരും

യുഎഇയിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ ഇന്ന് ജനുവരി 24 വെള്ളിയാഴ്ചയും തുടരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ, ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ചില ആന്തരിക, തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് NCM കാലാവസ്ഥാ ബുള്ളറ്റിൻ പറയുന്നു. കൂടാതെ, നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ കാറ്റ് വരെ വീശാൻ സാധ്യതയുണ്ട്, കാറ്റിൻ്റെ വേഗത സാധാരണയായി മണിക്കൂറിൽ 10 കി.മീ മുതൽ […]
ജെബൽ ജെയ്‌സിൽ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില .4.4°C : ഇന്ന് പൊടി പൊടിനിറഞ്ഞ കാലാവസ്ഥയെന്ന് NCM

ജെബൽ ജെയ്‌സിൽ ഇന്ന് ജനുവരി 23 വ്യാഴാഴ്ച ഏറ്റവും കുറഞ്ഞ താപനിലയായി 4.4°C രേഖപ്പെടുത്തി. ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) കാലാവസ്ഥാ ബുള്ളറ്റിനിലൂടെ അറിയിച്ചു. യുഎഇയുടെ പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചില ആന്തരിക പ്രദേശങ്ങളിൽ നാളെ രാത്രിയും വെള്ളിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ടെന്നും NCM പ്രവചിച്ചിട്ടുണ്ട്. ഇന്ന് യുഎഇയിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസാണ്. അബുദാബിയിൽ 25% മുതൽ 65% വരെ […]
യുഎഇയിൽ നാളെ പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് NCM

യുഎഇയിൽ നാളെ ജനുവരി 23 വ്യാഴാഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) കാലാവസ്ഥാ ബുള്ളറ്റിനിലൂടെ അറിയിച്ചു. യുഎഇയുടെ പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചില ആന്തരിക പ്രദേശങ്ങളിൽ നാളെ രാത്രിയും വെള്ളിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ടെന്നും NCM പ്രവചിച്ചിട്ടുണ്ട്. കൂടാതെ, 10km/hour-25km/hour വേഗതയിൽ കിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള കാറ്റ്, പൊടി നിറഞ്ഞ അവസ്ഥയിലേക്ക് നയിക്കുകയും തിരശ്ചീനമായ ദൃശ്യപരത കുറയ്ക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാറ്റിൻ്റെ വേഗം മണിക്കൂറിൽ […]
റാസൽഖൈമയിൽ അതിരാവിലെ മഴ : യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യത

റാസൽഖൈമയിൽ ഇന്ന് ഞായറാഴ്ച രാവിലെ മഴ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചയോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും . നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യുഎഇയിൽ ഉടനീളം ഇന്ന് തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും ആസ്വദിക്കാം. താപനിലയിലും ഗണ്യമായ കുറവുണ്ടാകും. കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ വാടികളോ താഴ്‌വരകളോ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളോ സന്ദർശിക്കുന്നത് ഒഴിവാക്കാനും താമസക്കാരോട് നിർദേശിച്ചിട്ടുണ്ട് വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും വേഗത കുറയ്ക്കാനും വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. […]
മൂടൽമഞ്ഞ് : അബുദാബിയുടെ വിവിധയിടങ്ങളിൽ റെഡ്, യെല്ലോ മുന്നറിയിപ്പുകൾ : ഇന്ന് രാത്രി നേരിയ മഴയ്ക്ക് സാധ്യതയെന്നും NCM

ഇന്ന് രാവിലെ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് രാത്രി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട് മൂടൽമഞ്ഞ് അലേർട്ട് ഇന്ന് രാവിലെ 9.30 വരെ തുടരും. തിരശ്ചീന ദൃശ്യപരത ചിലപ്പോൾ കൂടുതൽ താഴാം. അർജാൻ, അബു ഹിരായ്ബയുടെ വടക്ക്, അൽ വത്ബ, അബുദാബിയിലെ അൽ ഖാതിം മേഖലകളിൽ റെഡ്, യെല്ലോ മൂടൽമഞ്ഞ് അലർട്ടുകൾ […]