യുഎഇയിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ ഇന്ന് ജനുവരി 24 വെള്ളിയാഴ്ചയും തുടരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ പോലെ, ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ചില ആന്തരിക, തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് NCM കാലാവസ്ഥാ ബുള്ളറ്റിൻ പറയുന്നു.
കൂടാതെ, നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ കാറ്റ് വരെ വീശാൻ സാധ്യതയുണ്ട്, കാറ്റിൻ്റെ വേഗത സാധാരണയായി മണിക്കൂറിൽ 10 കി.മീ മുതൽ 25 കി.മീ വരെ ആയിരിക്കും, ചിലപ്പോൾ മണിക്കൂറിൽ 35 കി.മീ വരെ പോകാം.