ദുബായിൽ 300 കോടി ദിർഹത്തിന്റെ ഡ്രെയിനേജ് വികസനം: ‘തസ്രീഫ്’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കരാർ നൽകി

മഴവെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്നതിനുമായി ദുബായിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്ന നാല് പുതിയ പദ്ധതികൾക്ക് ദുബായ് മുൻസിപ്പാലിറ്റി കരാർ നൽകി. ‘തസ്രീഫ്’ (Tasreef) പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 300 കോടി ദിർഹം (3 Billion AED) ചെലവിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിവരങ്ങൾ: നഗരത്തിലെ പ്രധാന മേഖലകളിലായി മൂന്ന് മീറ്റർ വരെ വ്യാസമുള്ള ഏകദേശം 100 കിലോമീറ്റർ നീളത്തിൽ പുതിയ പ്രധാന ഡ്രെയിനേജ് ലൈനുകൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഏകദേശം 100 […]
യുഎഇയിലെ 4 ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ പൂർണ്ണമായി അടച്ചു; പാസ്‌പോർട്ട് വിതരണത്തിന് പുതിയ കേന്ദ്രങ്ങൾ

യുഎഇയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന നാല് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ ഈ കേന്ദ്രങ്ങളിൽ അപേക്ഷ നൽകി പാസ്‌പോർട്ട് കൈപ്പറ്റാൻ ബാക്കിയുള്ളവർ പുതിയ വിതരണ കേന്ദ്രങ്ങളിൽ എത്തോണമെന്ന് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സേവനദാതാക്കളായ ‘അൽഹിന്ദ്’ (Alhind) അറിയിച്ചു. പൂർണ്ണമായി അടച്ച കേന്ദ്രങ്ങൾ: ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP), ഷാർജ അൽ മജാസ്, അബുദാബി മുസഫ, അൽ റീം ഐലൻഡ് എന്നിവയാണ് പ്രവർത്തനം അവസാനിപ്പിച്ച നാല് കേന്ദ്രങ്ങൾ. പുതിയ വിതരണ കേന്ദ്രങ്ങൾ (ഒക്ടോബർ […]
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ ടെർമിനൽ 1, 2 എന്നിവയുടെ പ്രവർത്തനം പുനരാരംഭിച്ചു.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1, 2 ടെർമിനലുകളിൽ നിന്നുള്ള വിമാന സർവീസുകൾ ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്കായി പ്രത്യേക യാത്രാ നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. പുതുക്കിയ അറിയിപ്പ് പ്രകാരം, വിമാനത്താവളത്തിന്റെ ടെർമിനൽ 1 ആഭ്യന്തര (Domestic) വിമാന സർവീസുകൾക്കും, ടെർമിനൽ 2 ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര (International) സർവീസുകൾക്കുമായി മാറ്റിവെച്ചിരിക്കുന്നു. ഉറപ്പാക്കിയ ടിക്കറ്റുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് സമയവും വിവരങ്ങളും […]
യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയ ബോധവൽക്കരണ കാമ്പെയ്നുമായി ഇത്തിഹാദ് റെയിൽ

യു.എ.ഇയിൽ പാസഞ്ചർ റെയിൽ ശൃംഖല ഔദ്യോഗികമായി ആരംഭിച്ചതിന് പിന്നാലെ, ദേശീയ റെയിൽ സുരക്ഷാ കാമ്പെയ്‌ന്റെ പുതിയ ഘട്ടത്തിന് ഇത്തിഹാദ് റെയിൽ തുടക്കം കുറിച്ചു. സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവത്തിനായി ലളിതമായ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കാൻ യാത്രക്കാരോടും പൊതുജനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു. .@Etihad_Rail has shared safety guidance on boarding trains, encouraging passengers to allow time to board, wait for doors to open, be careful while using phones, and keep […]
വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ 1 ലക്ഷം ദിർഹം പിഴയും തടവുശിക്ഷയും: മുന്നറിയിപ്പുമായി ഷാർജ പോലീസ്

സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ നിവാസികൾക്ക് കടുത്ത മുന്നറിയിപ്പുമായി ഷാർജ പോലീസ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് യു.എ.ഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം വരെ തടവും 1,00,000 ദിർഹം (അല്ലെങ്കിൽ അതിൽ കൂടുതലോ) പിഴയും ലഭിക്കുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഓൺലൈനിൽ തെറ്റായ പ്രചാരണങ്ങൾ എത്ര വേഗത്തിലാണ് പടരുന്നതെന്നും, അത് പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുമെന്നും വ്യക്തമാക്കുന്ന ബോധവൽക്കരണ വീഡിയോ ഷാർജ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പുറത്തുവിട്ടു. വ്യവസായശാലകളിലെ തീപിടുത്തത്തിന്റെ പഴയതോ വ്യാജമോ ആയ ദൃശ്യങ്ങൾ പോലെയുള്ള വിവരങ്ങൾ […]
റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും താൽക്കാലികമായി അടച്ചു

എണ്ണ ചോർച്ചയുടെ പശ്ചാത്തലത്തിൽ റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും താൽക്കാലികമായി അടച്ചു പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി റാസൽഖൈമയിലെ മുഴുവൻ പൊതു ബീച്ചുകളും അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. റാസൽഖൈമയിലെ മുഴുവൻ തീരപ്രദേശങ്ങളിൽ നിന്നും ജനങ്ങളും സന്ദർശകരും മാറിനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റും (RAKPSD) റാസൽഖൈമ പോലീസും സംയുക്തമായാണ് പൊതുസുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി ഈ തീരുമാനം കൈക്കൊണ്ടത് ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ എണ്ണ ചോർച്ചയെ തുടർന്ന് മുൻകരുതൽ നടപടിയായി ഉമ്മുൽ […]
വൈറൽ ‘ദുബായ് ചോക്ലേറ്റ്’ നിർമ്മാതാക്കളായ ഫിക്സ് ഡിസേർട്ടിന് ‘ദുബായ്-ഇറ്റ്’ അവാർഡ്

ലോകമെമ്പാടും തരംഗം സൃഷ്ടിച്ച വൈറൽ ‘ദുബായ് ചോക്ലേറ്റ്’ ബ്രാന്റായ ‘ഫിക്സ് ഡിസേർട്ട്’ (Fix Dessert), ബിസിനസ്സ് വിഭാഗത്തിലുള്ള ദുബായ്-ഇറ്റ് അവാർഡ് കരസ്ഥമാക്കി. ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഒക്ടോബർ 24 ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ്-സ്റ്റൈൽ ചോക്ലേറ്റുകളുടെ വിൽപ്പന ഒരു വർഷത്തിനുള്ളിൽ 1,234 ശതമാനം വർധിച്ചതായും, ഇന്ന് ഈ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിലും നൂറിലധികം വിമാനത്താവളങ്ങളിലും ലഭ്യമാണെന്നും ശെയ്ഖ് ഹംദാൻ വ്യക്തമാക്കി. സാറ ഹമൂദ, യെസൻ അലാനി […]
ദമ്മാം വിമാനത്താവള ആ ക്ര മണം: യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സൗദി വിമാനത്താവള ജീവനക്കാരന് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആ ക്ര മണത്തെത്തുടർന്നുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിമാനത്താവള ജീവനക്കാരൻ മരിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ നൽകിയ മകൻ രാജ്യത്തിന്റെ രക്തസാക്ഷിയാണെന്ന് സുൽത്താൻ ബിൻ അലി അൽ മസ്തൂർ അൽ ഖഹ്താനിയുടെ പിതാവ് അലി അൽ ഖഹ്താനി പറഞ്ഞു. ഒക്ടോബർ 21 ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന് സമീപം തീപിടുത്തമുണ്ടായി. തീ കൂടുതൽ പടരുന്നത് തടയാൻ സഹപ്രവർത്തകർക്കൊപ്പം ഫയർ എക്സ്റ്റിംഗ്ലിഷറുമായി സുൽത്താൻ […]
യു.എ.ഇയിൽ അടുത്ത 5 ദിവസം മഴയ്ക്കും മൂടൽമഞ്ഞിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് NCM

യുഎഇയിൽ ഒക്ടോബർ 24 ശനിയാഴ്ച മുതൽ ഒക്ടോബർ 28 ബുധനാഴ്ച വരെ അഞ്ച് ദിവസത്തേക്ക് മഴയ്ക്കും മൂടൽമഞ്ഞിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് താപനിലയിൽ കുറവുണ്ടാകും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാനും പൊടിക്കാറ്റിനും […]