യുഎഇയിൽ 2024 ഫെബ്രുവരി 25 ,26 തിയ്യതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറ് നിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദത്തിന്റെ സ്വാധീനമാണ് ഈ ദിവസങ്ങളിൽ രാജ്യത്തെ ബാധിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഫുജൈറയിൽ ചില സമയങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കാം.
എന്നാൽ ഫെബ്രുവരി 12 ന് ഉണ്ടായതുപോലുള്ള മഴയായിരിക്കില്ലെന്നും തീവ്രത കഴിഞ്ഞ തവണത്തേക്കാൾ കുറവായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. എന്നിരുന്നാലും ഫുജൈറയിൽ കനത്ത മഴയ്ക്ക് സാധ്യത കൂടുതലായിരിക്കും.





