യുഎഇയുടെ സമുദ്രാതിർത്തിയിലുള്ള ചരക്ക് കപ്പലിൽ യാത്ര ചെയ്യുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ 24 കാരനായ ഏഷ്യക്കാരനെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ മെഡിക്കൽ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.
പരിക്കേറ്റയാളെ ഹെലികോപ്റ്റർ ഉപയോഗിച്ച് പുറത്തെത്തിച്ച് കൂടുതൽ ചികിത്സയ്ക്കായി അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ ഒരു വീഡിയോയും അധികൃതർ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.