ഇലക്ട്രിക് ബൈക്ക് വഴിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അജ്മാനിൽ കാമ്പയിൻ

Campaign in Ajman to avoid accidents caused by electric bikes

ഇലക്ട്രിക് ബൈക്ക് വഴിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് അജ്മാനിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷിതമായ ട്രാഫിക് അന്തരീക്ഷം സൃഷ്ടിക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് കാമ്പയിൻ ആരംഭിച്ചതെന്ന് അജ്‌മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്‌ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് ഖലീഫ ബിൻ ഹിന്ദി പറഞ്ഞു.

ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക, ഡ്യുവൽ ഹെഡ്‌ഫോണുകൾ ഉപ യോഗിക്കാതിരിക്കുക, കാൽനട യാത്രക്കാർക്കായി നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കാതിരിക്കുക, ഒരാൾ മാത്രം യാത്ര ചെയ്യുക, വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിന് തടസ്സം സൃഷ്ടി ക്കുന്ന തരത്തിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ അജ്മാൻ പോലീസ് കാമ്പയിലൂടെ നൽകും.

ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കും മറ്റ് ബൈക്കുകൾക്കും കാൽനടയാത്രക്കാർക്കും ഇടയിൽ മതിയായ സുരക്ഷ അകലം പാലിക്കുക, പൊതുജനങ്ങൾക്കോ മറ്റ് ഉപയോക്താക്കൾക്കോ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക, മുന്നിലും പിന്നിലും ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയും കാമ്പയിനിൻ്റെ ഭാഗമായി ബോധവത്കരിക്കുമെന്ന് ലെഫ്. കേണൽ ബിൻ ഹിന്ദി വിശദീകരിച്ചു. രാത്രിയിൽ സവാരി ചെയ്യുമ്പോൾ സുരക്ഷാ നിർദേശങ്ങൾ, പ്രതിരോധ ആവശ്യകതകൾ, ചട്ടങ്ങൾ എന്നിവ പാലിക്കാനും പോലീസ് നിർദേശിച്ചു. വിവിധ ഭാഷകളിൽ സോഷ്യൽ മീഡിയയിലൂടെയും വിവിധ പ്രിൻ്റ്, ഓഡിയോ മീഡിയയി ലൂടെയും ഇലക്ട്രിക് ബൈക്ക് ഉപയോക്താക്കളെ കാമ്പയിന്റെ ഭാഗമായി പോലീസ് ബോധവത്കരിക്കുന്നുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!