ഷാർജയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ 12 വയസുകാരൻ വാഹനമിടിച്ച് മരിച്ചു
കഴിഞ്ഞയാഴ്ച ഷാർജയിൽ പഴയ എക്സ്പോ ഇൻ്റർചേഞ്ചിനു സമീപം ട്രാഫിക് സിഗ്നലിൽ 12 വയസുകാരൻ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും ഒടുവിൽ മരണത്തിലേക്ക് നയിച്ചതായും ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു.
ട്രാഫിക് ലൈറ്റ് വാഹനങ്ങൾക്ക് പച്ചയും കാൽനടയാത്രക്കാർക്ക് ചുവപ്പും നിറത്തിലായിരിക്കെയാണ് അപകടമുണ്ടായതെന്ന് മേജർ ജനറൽ അൽ ഷംസി പറഞ്ഞു. ഡ്രൈവർക്കെതിരെ ട്രാഫിക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല