ഗാസയിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകാനായി യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് ഇപ്പോൾ ഡോക്ക് ചെയ്തിട്ടുണ്ട്.
‘ഗാലൻ്റ് നൈറ്റ് 3’ മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകാനുള്ള പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങളുടെ ഭാഗമാണ് ഈ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ സംരംഭം.
പ്രതിരോധ മന്ത്രാലയം, ആരോഗ്യ വകുപ്പ് – അബുദാബി (DoH), എഡി പോർട്ട് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ സ്ഥാപിതമായ ആശുപത്രി, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, എമർജൻസി മെഡിസിൻ, എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള 100 പേരുടെ മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ, നഴ്സുമാരും പാരാമെഡിക്കുകളും ഉൾപ്പെടുന്നു.