Search
Close this search box.

യാത്രാ സമയം 30 % കുറയും : അൽ ഖൈൽ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയിൽ 5 പാലങ്ങൾ നിർമ്മിക്കാൻ 700 മില്യൺ ദിർഹത്തിൻ്റെ പുതിയ പദ്ധതി

Travel time to be reduced by 30%-New AED 700 million project to build 5 bridges on Al Khail Road Improvement Project

അൽ ഖൈൽ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി അഞ്ച് പാലങ്ങൾ നിർമ്മിക്കാൻ 700 മില്യൺ ദിർഹത്തിൻ്റെ പുതിയ പദ്ധതി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു.

ഈ മെച്ചപ്പെടുത്തൽ പദ്ധതിയിലൂടെ അൽ ഖൈൽ റോഡിലെ യാത്രാ സമയം 30 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നത്. സബീൽ, മൈദാൻ, അൽ ഖൂസ് 1, ഗദീർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തും.

ബിസിനസ് ബേ ക്രോസിംഗ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായുള്ള ജംഗ്ഷൻ വരെ നീളുന്ന ദുബായിലെ പ്രധാന ട്രാഫിക് കോറിഡോറുകളിലൊന്നാണ് അൽ ഖൈൽ റോഡ്, ഓരോ ദിശയിലും ആറ് പാതകൾ ഉൾക്കൊള്ളുന്നു.

ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്‌സ് റോഡുകൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന റോഡുകളുടെ ശേഷി വർധിപ്പിക്കാൻ ഈ പദ്ധതി വഴി കഴിയുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!