Search
Close this search box.

ടി എം ജി ഗ്ലോബൽ നവീന പദ്ധതികളുമായി ദുബായിൽ പുതിയ ബ്രാഞ്ച് തുറന്നു

Fire in the factory in Ajman- 9 Pakistanis were admitted to the hospital

മികച്ച സർക്കാർ സേവനങ്ങളിലൂടെ ബിസിനസ്സ് സെറ്റപ്പ് രംഗത്തു പ്രസിദ്ധമായ ടി എം ജി ഗ്ലോബൽ (തമീം മാനേജ്‌മെന്റ് ഗ്രൂപ്പ് ) ഖിസൈസ് മദീനമാളിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു.

മുസ്ലിംലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്തു. ഷംസുദീൻ ബിൻ മുഹ്‌യുദ്ധീൻ, ഇ കെ അബൂബക്കർ ഹാജി തുടങ്ങിയ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.

ഡോക്കുമെന്റേഷൻ, കമ്പനി ഫോർമേഷൻ, ലീഗൽ ട്രാസ്ലേഷന്‍ തുടങ്ങിയ വിവിധ സേവനങ്ങൾ ഏറ്റവും വിശ്വസനീയതയോടെയും വേഗത്തിലും കുറഞ്ഞനിരക്കിലും നൽകുക എന്നതാണ് കഴിഞ്ഞ പതിനാറു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ
ലക്ഷ്യമെന്ന് ചെയർ മാനും മാനേജിങ് ഡയറക്ടറുമായ തമീം അബുബക്കർ പറഞ്ഞു.

ലോക്കൽ സ്പോൺസർഷിപ്പുമുതൽ ഗോൾഡൻ വിസവരെയും വെർച്വൽ ഓഫീസ് മുതല്‍ റിയൽ എസ്‌റ്റേറ്റ് വരെയുള്ള ഇടപാടുകളിൽ ജനങ്ങൾക്കുണ്ടാകുന്ന ഏതുസംശയ നിവാരണത്തിനും പ്രശ്നപരിഹാരത്തിനുമായി ‘ബിസിനസ്സ് കഫേ ‘എന്ന പുതിയവിഭാഗവും ഒരുക്കിയിട്ടുള്ളതായി തമീം അറിയിച്ചു. കഫേ സേവങ്ങൾ തികച്ചും സൗജന്യമാണ്. ഇങ്ങനെ ഒരാശയം ദുബായ് ബിസിനസ്സ് സെറ്റപ്പ് രംഗത്ത് ആദ്യമാണ് .

സ്ഥാപനത്തിന് പരിചയ സമ്പന്നരായ നൂറോളം ജീവനക്കാരുണ്ട് . ബിജു റഹ്‌മാൻ, ശറഫുദ്ധീൻ കണ്ണത്ത്,അക്ബർ മരക്കാർ തുടങ്ങിയവർ. ടി എം ജി ഗ്ലോബലിന്റെ പ്രത്യേകതകളെക്കുറിച്ചു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!