ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

Two Malayalis died in a vehicle accident in Sharjah.

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് നന്മണ്ട കുളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ രമീഷ്‌കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിൽസയിലാണ്.

ഉമ്മുൽഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്‌ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രമീഷ്‌കുമാർ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: ദൃശ്യ ചിക്കിലോട് (ഒപ്റ്റോമെട്രിസ്റ്റ്, വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി, പേരാമ്പ്ര). അഞ്ചും രണ്ടും വയസ്സുള്ള രണ്ടുമക്കളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!