അബുദാബി വിമാനത്താവളങ്ങളിൽ മൂന്നാം പാദത്തിൽ റെക്കോർഡ് വളർച്ച ; യാത്രക്കാരിലും ചരക്ക് നീക്കത്തിലും മുന്നേറ്റം.

Record growth at Abu Dhabi airports in the third quarter; gains in passenger numbers and cargo movement.

അബുദാബി എയർപോർട്ട്സ് (Abu Dhabi Airports) 2026-ലെ മൂന്നാം പാദത്തിൽ (Q3 2026) യാത്രാ, ചരക്ക് നീക്കങ്ങളിൽ (Cargo and Passenger traffic) റെക്കോർഡ് വളർച്ച കൈവരിച്ചതായി അറിയിച്ചു. ഈ കാലയളവിൽ 8.61 മില്യൺ (86.1 ലക്ഷം) യാത്രക്കാരെയാണ് അബുദാബിയിലെ വിമാനത്താവളങ്ങൾ സ്വീകരിച്ചത്. ചരക്ക് ഗതാഗതത്തിൽ (Cargo volumes) 11.4 ശതമാനത്തിന്റെ വൻ വർദ്ധനവും രേഖപ്പെടുത്തി.

പ്രധാന ഹബ്ബായ സായിദ് ഇന്റർനാഷണൽ എയർപോർട്ട് വഴി മാത്രം 8.45 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. വേനൽക്കാല തിരക്കിൽ പ്രതിദിനം ശരാശരി 94,000 യാത്രക്കാരെ വിമാനത്താവളം ഉൾക്കൊണ്ടു.

അബുദാബി വഴി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. സെപ്റ്റംബർ മാസത്തിൽ മാത്രം 6,71,000-ലധികം ഭാരതീയരാണ് ഇവിടെ എത്തിച്ചേരുകയോ യാത്ര ചെയ്യുകയോ ചെയ്തത്.

ആകെ ചരക്ക് നീക്കം 2,25,298 ടണ്ണിലെത്തി. അതിൽ ഡെഡിക്കേറ്റഡ് ഫ്രൈറ്റർ കാർഗോ (Freighter cargo) മാത്രം 28.2% വർദ്ധനവ് രേഖപ്പെടുത്തി.

കണ്ടോർ, റോയൽ ജോർദാനിയൻ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ എന്നിവ സഹകരണം കൂട്ടിയതും ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ അബുദാബി എന്നിവ പുതിയ റൂട്ടുകൾ തുടങ്ങിയതും വഴി സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 112-ൽ നിന്ന് 124 ആയി ഉയർന്നു.

അന്തരിച്ച ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്്യാന്റെ നാമകരണത്തിന് പിന്നാലെ വിമാനത്താവളത്തിൽ വിമാന സർവീസുകൾ 17.1 ശതമാനവും കാർഗോ നീക്കം 63 ശതമാനവും വർദ്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!