Search
Close this search box.

അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

The Hindu Rock Temple in Abu Dhabi will open to the public from March 1.

ഈ ഫെബ്രുവരി മാസം ആദ്യം ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യത്തെ ഹൈന്ദവ ശിലാക്ഷേത്രം മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദേശ ഭക്തർക്കും വിഐപി അതിഥികൾക്കും ആയി ക്ഷേത്രം ദർശനത്തിന് അനുവദിച്ചിരുന്നു.

മാർച്ച് 1 മുതൽ രാവിലെ 9 മുതൽ രാത്രി 8 വരെ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്നും, എല്ലാ തിങ്കളാഴ്ചയും ക്ഷേത്രം അടച്ചിരിക്കുമെന്നും ക്ഷേത്രം വക്താവ് അറിയിച്ചു. മാർച്ച് 1 മുതൽ ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം.

യു.എ.ഇ സർക്കാർ നൽകിയ ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് ഏകദേശം 700 കോടി രൂപ ചെലവിൽ ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) സ്വാമിനാരായൺ സൻസ്തയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!