ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആതിഥേയത്വം വഹിച്ച ഏറ്റവും പുതിയ ലേലത്തിൽ 94 പുതിയ ലൈസൻസ് പ്ലേറ്റുകൾ സ്വന്തമാക്കി ദുബായ് ടാക്സി കമ്പനി (DTC) തങ്ങളുടെ ഫ്ലീറ്റ് വിപുലീകരിച്ചു.
ഈ തന്ത്രപ്രധാനമായ കൂട്ടിച്ചേർക്കൽ കമ്പനിയുടെ വിപണി വിഹിതം 46 ശതമാനമായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ൻ്റെ തുടക്കത്തിൽ ഡിടിസിയുടെ വാഹനങ്ങളുടെ എണ്ണം 5,660 ആയി വികസിപ്പിക്കും.
94 പുതിയ ടാക്സികൾ ഡിടിസിയുടെ ഫ്ളീറ്റിലേക്ക് ചേർക്കുന്നത് ദുബായ് ടാക്സിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുമെന്ന് ദുബായ് ടാക്സി കമ്പനിയുടെ സിഇഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്സികൾ കൂട്ടിച്ചേർക്കുന്നതിലൂടെ എയർപോർട്ട് ടാക്സി വിഭാഗത്തിൽ 100 ശതമാനം വർധനവുണ്ടായതായും പ്രത്യേകിച്ചും ദുബായ് ടാക്സി അതിൻ്റെ വാഹന ശ്രേണിയിൽ ഗണ്യമായ വളർച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.