ഭക്ഷ്യസുരക്ഷാ ആവശ്യകതയുമായി ബന്ധപ്പെട്ട നിരവധി ആവർത്തിച്ചുള്ള ലംഘനങ്ങളെത്തുടർന്ന് അബുദാബിയിലെ തോഷ്ക കഫറ്റീരിയ (Toshka Cafetria) അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) ഉത്തരവിട്ടു.
അബുദാബിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച കഫറ്റീരിയ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് അതോറിറ്റി പറഞ്ഞു
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അവശ്യ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിലും ഈ കഫേറ്റേരിയ പരാജയപ്പെട്ടു. കൂടാതെ, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ പ്രാണികളേയും കണ്ടെത്തിയിരുന്നു.