കനത്ത മഴ തുടരുന്നു : ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

Heavy rain continues- Abu Dhabi police warns drivers

ഇന്ന് ചൊവ്വാഴ്ച രാവിലെ അബുദാബി എമിറേറ്റിലുടനീളം കനത്ത മഴ പെയ്തതിനാൽ അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.

ദുബായിലും ഫുജൈറയിലും യെല്ലോ അലർട്ടിനൊപ്പം അബുദാബി മേഖലയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കാനും അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി അബുദാബിയിലും റാസൽഖൈമയിലും ഷാർജയുടെ ചില ഭാഗങ്ങളിലും ഇടതടവില്ലാത്ത മഴയും ഇടി മിന്നലും ഉണ്ടായിരുന്നു.  ഇന്ന് പുലർച്ചെ, അൽ ഐൻ മേഖലയിൽ ആലിപ്പഴവീഴ്ച്ചയും ഉണ്ടായി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!