Search
Close this search box.

ഇൻഡിഗോ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച 42കാരൻ അറസ്റ്റിലായി

A 42-year-old man was arrested for smoking a beedi in the washroom of an IndiGo flight.

ഇൻഡിഗോ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച 42കാരൻ അറസ്റ്റിലായി. ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് വന്ന യാത്രക്കാരനാണ് വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചത്. ക്യാബിനുള്ളിൽ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെ വിമാന ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പുകമണം ശുചിമുറിയിൽ നിന്നാണെന്ന് വ്യക്തമാവുന്നത്. ഇന്നലെ ചൊവ്വാഴ്ച ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിമാനജീവനക്കാർ ചോദ്യം ചെയ്തപ്പോൾ യാത്രക്കാരൻ ബീഡി വലിക്കുകയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുംബൈ പൊലീസാണ് മുഹമ്മദ് ഫക്രുദീൻ മുഹമ്മദ് അമറുദ്ദീൻ എന്ന 42കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!