3 മാസത്തെ നിരോധനത്തിന് ശേഷം ഇന്ത്യൻ ഉള്ളി യുഎഇയിലേക്ക് തിരിച്ചെത്തുന്നു : 20 % വരെ വില കുറയുമെന്ന് പ്രതീക്ഷ

Indian onion returns to UAE after 3-month ban- Price expected to drop by up to 20%

മൂന്ന് മാസത്തെ കയറ്റുമതി നിരോധനത്തിന് ശേഷം യുഎഇയിലേക്ക് ഉള്ളി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുവദിച്ചതിനാൽ യുഎഇയിൽ ഉള്ളി വില 20 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു

ആഗോള കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും പ്രാദേശിക വിപണിയിലെ വിലവർദ്ധനവ് കാരണവും 2023 ഡിസംബർ 8 മുതൽ മാർച്ച് അവസാനം വരെയാണ് ഇന്ത്യൻ ഉള്ളി കയറ്റുമതി നിരോധിക്കുമെന്ന് അറിയിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ യുഎഇയിലേക്ക് ഉള്ളി കയറ്റുമതി പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുകയും ആഴ്ചയിൽ 3600 ടൺ കയറ്റുമതി പരിധി പാലിക്കണമെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ അറിയിപ്പും വന്നിരിക്കുകയാണ്.

ഇന്ത്യൻ ഉള്ളി കയറ്റുമതി നിർത്തിയതോടെ യുഎഇയിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വില 13 ദിർഹം (293 രൂപ) വരെ ഉയർന്നിരുന്നു. നിലവിൽ ലഭ്യമായ പാക്കിസ്ഥാൻ ഉള്ളിക്ക് 6.40 ദിർഹമാണ് (144 രൂപ) വില. യുഎഇയിലേക്ക് മാസം 14,400 ടണ്ണും ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ഉള്ളി കയറ്റുമതിക്കാണ് ഇന്ത്യ ഇപ്പോൾ അനുവാദം നൽകിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!