Search
Close this search box.

യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഞായറാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Heavy rain is expected in most parts of the UAE till Sunday, the Meteorological Center said

യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് വ്യാഴാഴ്ച രാത്രി മുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് വ്യാഴാഴ്ച പുലർച്ചെ, അബുദാബിയും അൽ ഐനും ഉൾപ്പെടെ രാജ്യത്തെ ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയും മിന്നലും മഴയും ആലിപ്പഴവർഷവും ഉണ്ടായിരുന്നു. വെള്ളി, ശനിയും കനത്ത മഴയും ഇടിയും മിന്നലും തുടർന്ന് ഞായറാഴ്ച രാത്രി 11 മണിയോടെ കാലാവസ്ഥ ശാന്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

നാളെ വെള്ളിയാഴ്ച പകൽ താപനില അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!