ദുബായിൽ തിരൂരങ്ങാടി സ്വദേശി യുവാവ് മരിച്ചു. തിരൂരങ്ങാടി പതിനാറുങ്ങൽ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ (ചിഞ്ചു) (23) ആണ് മരിച്ചത്. ഏഴ് മാസം മുമ്പാണ് മുഹ്സിൻ ദുബായിൽ എത്തിയത്. നിർമ്മാണ ജോലി ചെയ്തു വരികയായിരുന്നു.
ദുബായിൽ ജോലി ചെയ്തിരുന്ന കെട്ടിടത്തിൻ്റെ അറുപത്തിയാറാം നിലയിൽ നിന്ന് താഴെ വീണതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർനടപടികളും നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.
പിതാവ്: മുസ്തഫ. മാതാവ്: സുമയ്യ. സഹോദരങ്ങൾ: മുഫീന, സഫ്വാൻ






