ദുബായ് യാത്രക്കാർക്ക് 535 ദിർഹത്തിന്റെ സൗജന്യ ആട്രാക്ഷൻ പാസുകളുമായി എമിറേറ്റ്സ്
ഈ വരുന്ന ശൈത്യകാലത്ത് ദുബായിലേക്ക് വിമാനയാത്ര നടത്തുന്നവർക്കായി 535 ദിർഹം മൂല്യമുള്ള സ സൗജന്യ ആട്രാക്ഷൻ പാസുകൾ (Free Attraction Passes) വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് എയർലൈൻ (Emirates Airline).
ദുബായിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി എമിറേറ്റ്സ് മൊത്തം 535 ദിർഹം (Dh535) മൂല്യമുള്ള പ്രവേശന പാസുകൾ സൗജന്യമായി നൽകുന്നു.
ഈ ഓഫർ വഴി യാത്രക്കാർക്ക് ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ആട്രാക്ഷനുകളും സന്ദർശിക്കാനുള്ള അവസരം ലഭിക്കും.
ഈ വരുന്ന ശൈത്യകാലത്ത് (Winter Season) എമിറേറ്റ്സ് വിമാനങ്ങളിൽ ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.
വരാനിരിക്കുന്ന ശൈത്യകാലത്ത് ദുബായിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
ദുബായിലെ 3 പ്രമുഖ വിനോദകേന്ദ്രങ്ങളിലേക്ക് ആണ് സൗജന്യ പ്രവേശനംലഭിക്കുക
- അറ്റ്ലാന്റിസ് അക്വാവെഞ്ചർ വാട്ടർപാർക്ക് (Atlantis Aquaventure Waterpark)
- ലോസ്റ്റ് ചേമ്പേഴ്സ് അക്വേറിയം (Lost Chambers Aquarium)
- സിറ്റി സൈറ്റ്‌സീയിംഗ് ഹോപ്പ്-ഓൺ ഹോപ്പ്-ഓഫ് ബസ് സർവീസ് (Dubai City Sightseeing Bus)
ടിക്കറ്റ് ബുക്കിംഗ് തീയതി: 2026 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 11 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്.
2026 സെപ്റ്റംബർ 24 മുതൽ ഡിസംബർ 13 വരെയുള്ള കാലയളവിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഓഫർ പ്രയോജനപ്പെടുത്താം.
ഏതൊരു ക്യാബിൻ ക്ലാസിലും (Economy, Business, First Class) റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാണ്.






