മോശം കാലാവസ്ഥയെ തുടർന്ന് ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്നതിന് ജീവനക്കാരെ അനുവദിക്കാണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലുള്ള കമ്പനികൾ അനുവദികാണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി.
മോശം കാലാവസ്ഥയിൽ തൊഴിലാളികളുടെ സുരക്ഷ നിലനിർത്തുന്നതിന് ജാഗ്രതയും ആവശ്യമായ എല്ലാ തൊഴിൽ സുരക്ഷാ നടപടികളും സ്വീകരിക്കാൻ സ്വകാര്യ കമ്പനികളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച റാസൽഖൈമയിലെ സർക്കാർ സ്‌കൂളുകൾക്ക് ഓൺലൈൻ പഠനം അനുവദിച്ചിരുന്നു.
അതേസമയം മാർച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം മുതൽ മാർച്ച് 10 ഞായറാഴ്ച ഉച്ചവരെ രാജ്യത്ത് ശക്തമായ മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും ഇത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റ് റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ ഇടയാക്കും. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച അർദ്ധരാത്രി വരെ ഏറ്റവും മോശമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.