യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ദുബായ് എയർപോർട്ടുകൾ

യുഎഇയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വർഷവും ഉണ്ടാകുന്നതിന് സാധ്യതയുള്ളതിനാൽ ദുബായ് എയർപോർട്ടുകൾ എല്ലാ യാത്രക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് വൈകുന്നേരം മുതൽ രാജ്യത്ത് ശക്തമായ മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

മോശം കാലാവസ്ഥയെ തുടർന്ന് ഫ്ലൈറ്റ് സമയം മാറാൻ സാധ്യതയുള്ളതായും എയർപോർട്ട് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എയർലൈനുകളുടെ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും DXB-യിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അധിക സമയവും സാധ്യമാകുന്നിടത്ത് ദുബായ് മെട്രോയും ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം രാജ്യത്തെ പോലീസ്, റെസ്‌ക്യൂ ഉദ്യോഗസ്ഥർ, പാരാമെഡിക്കുകൾ, സിവിൽ ഡിഫൻസ് എന്നിവ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ, ട്രാഫിക് നിയന്ത്രിക്കുന്നതിൽ നിന്ന് ഉചിതമായ അധികാരികളെ തടയുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവരുടെ കാറുകൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും 1000 ദർഹം പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!