പുതുവർഷം പ്രമാണിച്ച് ബുർജ്ജ് ഖലീഫയിൽ ഒരുക്കിയ സ്പെഷ്യൽ ലേസർ ഷോ മൂന്നു മാസത്തേക്ക് തുടരാൻ തീരുമാനം. ജനുവരി 1 മുതൽ മാർച്ച് 31 വരെയാവും ബുർജ്ജ് ഖലീഫയിലെ ഈ സ്പെഷ്യൽ ഷോ. ജനുവരി 1 മുതൽ ലേസർ, ലൈറ്റ്, വാട്ടർ ഫൗണ്ടൈൻ എന്നിവ സംയോജിപ്പിച്ചു ഒരു കൊച്ചു ന്യൂഇയർ ഷോ തന്നെയാവും ഇവിടെ ഒരുക്കുക.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 7 നും 9 നും, വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ 8 നും 9 നും ഷോ നടക്കും.
ജനുവരി 8 മുതൽ മാർച്ച് 31 വരെ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ആവും ഷോ ഉണ്ടാവുക. കൂടാതെ എൽ ഇ ഡി ഡിസ്പ്ളേ ഉപയോഗിച്ച് ദിവസേന രണ്ട് ഷോ വേറെയും ഉണ്ടാകും.
ഷോ സമയങ്ങൾ:
ചൊവ്വ,ബുധൻ: 7.15pm, 8pm, 9.15pm
വ്യാഴം,വെള്ളി,ശനി: 6.45pm, 8pm, 9.45pm