യുഎഇയിലുടനീളമുള്ള പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്ന് ശനിയാഴ്ച രാവിലെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (DXB) ഇറങ്ങേണ്ട 13 ഇൻബൗണ്ട് വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഡിഎക്സ്ബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർച്ച് 9 ശനിയാഴ്ച പുലർച്ചെ മുതൽ ഉള്ള പ്രതികൂല കാലാവസ്ഥ കാരണം ദുബായ് ഇൻ്റർനാഷണലിൻ്റെ (DXB) സാധാരണ പ്രവർത്തനങ്ങളെ ബാധിച്ചതായി ദുബായ് എയർപോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
13 ഇൻബൗണ്ട് വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഞങ്ങളുടെ വിലയേറിയ അതിഥികൾ അനുഭവിക്കുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിന് ഞങ്ങളുടെ സേവന പങ്കാളികളുമായും എയർലൈനുകളുമായും ഞങ്ങൾ സജീവമായി സഹകരിച്ചുവരികയാണെന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്സ് പ്രസ്താവനയിൽ പറഞ്ഞു.