Search
Close this search box.

ഷാർജയിൽ സ്‌കൂൾ ബസിന്റെ സ്റ്റോപ്പ് ബോർഡ് അടയാളം അവഗണിച്ചതിന് 40 ഡ്രൈവർമാർക്ക് പിഴ

40 drivers fined for ignoring school bus stop sign in Sharjah

ഷാർജയിൽ സ്‌കൂൾ ബസ് സ്റ്റോപ്പ് ബോർഡ് അടയാളം അവഗണിച്ചതിന് 2023-ൽ 40 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി ഷാർജ പോലീസ് പറഞ്ഞു.

സ്‌കൂൾ ബസിൽ നിന്ന് അഞ്ച് മീറ്റർ അകലത്തിൽ സ്റ്റോപ്പ് ബോർഡ് പ്രദർശിപ്പിക്കുമ്പോൾ  ടൂ-വേ റോഡിൽ ഉള്ള ഡ്രൈവർമാർ  ഇരുവശങ്ങളിലും വാഹനം നിർത്തണമെന്ന് ട്രാഫിക് അവേർനെസ് ആൻഡ് ട്രാഫിക് മീഡിയ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു. സ്കൂൾ ബസുകളിലെ സ്റ്റോപ്പ് അടയാളം അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിൻ്റുകളും ചുമത്തും.

സ്കൂൾ ബസ് ഡ്രൈവർമാർ വിദ്യാർത്ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസിൽ സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കേണ്ടതുണ്ട്. സ്‌കൂൾ ബസിൽ സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കാത്തതിന് 500 ദിർഹവും ആറ് ബ്ലാക്ക് പോയിൻ്റുമാണ് പിഴ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!