Search
Close this search box.

ഷാർജയിൽ 282 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചയാൾ പിടിയിലായി

A man who drove at a speed of 282 kmph was arrested in Sharjah

ഷാർജയിലെ ഒരു ട്രാഫിക് റഡാർ മണിക്കൂറിൽ 282 കിലോമീറ്റർ വേഗതയിൽ ഒരു വാഹനമോടിച്ചയാളെ പിടികൂടി, 2023 ലെ ഏറ്റവും ഉയർന്ന വേഗത ലംഘനമായിരുന്നിതെന്ന് പോലീസ് പറഞ്ഞു.

എമിറേറ്റ്സ് റോഡിൽ രാത്രി വാഹനമോടിക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലായതെന്ന് ട്രാഫിക് അവേർനെസ് ആൻഡ് ട്രാഫിക് മീഡിയ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ പോലീസ് വിളിച്ചുവരുത്തുകയും വാഹനം കണ്ടുകെട്ടിയിട്ടുമുണ്ട്.

അമിത വേഗതയുടെ അപകടങ്ങളെക്കുറിച്ച് ഒരുപാട് മുന്നറിയിപ്പ് നൽകിയിട്ടും ചില ഡ്രൈവർമാർ ഇപ്പോഴും ജീവൻ അപകടത്തിലാക്കി ഡ്രൈവ്‍ ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ കൂടുതൽ വാഹനമോടിക്കുമ്പോൾതന്നെ കൂട്ടിയിടിയുടെ ആഘാതം 60-ാം നിലയിൽ നിന്ന് വീഴുന്നതിന് തുല്യമാണെന്ന് പഠനങ്ങൾ തെളിയിച്ചതായി പോലീസ് പറഞ്ഞു.

ജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പരമാവധി വേഗപരിധി 80 കിലോമീറ്ററിൽ കൂടുതൽ കവിഞ്ഞാൽ 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം തിരിച്ചെടുക്കാൻ 50000 ദിർഹം നൽകണം.

സുരക്ഷാ കാമ്പെയ്ൻ ആരംഭിച്ച് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസ് ഇരട്ടിയാക്കിയതായും ക്യാപ്റ്റൻ അൽ ഷൈബ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!