ശഅബാൻ 29 ആയ ഇന്ന് ഞയറാഴ്‌ച്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയുടെ ചാന്ദ്രദർശന സമിതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
വൈകുന്നേരം നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ റമദാനിലെ ചന്ദ്രക്കല കാണുന്നവര്‍ 02-6921166 എ ന്ന നമ്പറിൽ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു ഗൾഫ് രാജ്യങ്ങളിലെന്ന പോലെ യുഎഇയി ലും തിങ്കളാഴ്ച റമദാൻ ഒന്നാകാൻ സാധ്യതയുള്ള ദിവസമാണ്. എന്നാൽ ഇന്ന് ഞായറാഴ്‌ച മാസപ്പിറവി കണ്ടില്ലെങ്കിൽ ചൊവ്വാഴ്‌ചയായിരിക്കും റമദാൻ വ്രതാരംഭം.