Search
Close this search box.

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

Meteorological center says more rain is likely in Abu Dhabi and Al Ain today

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ ഇന്ന് ഞായറാഴ്ച്ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ഞായറാഴ്ച വൈകുന്നേരം 4 മണി വരെ NCM മഞ്ഞ, ആംബർ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.

രാജ്യത്തുടനീളം ഇന്ന് മിക്കവാറും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.കിഴക്കൻ, തെക്കൻ മേഖലകളിൽ, നേരിയതോ മിതമായതോ ആയ മഴ പെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്. 15- 30 വേഗതയിൽ പൊടികാറ്റ് വീശാനും സാധ്യതയുണ്ട്.

കൂടാതെ രാജ്യത്തുടനീളം ഇന്ന് താപനിലയിൽ നേരിയ വർധനയുണ്ടായേക്കും. രാജ്യത്തെ പരമാവധി താപനില 26 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 23 മുതൽ 27 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 മുതൽ 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!