വെള്ളിയാഴ്ച്ച ആരംഭിച്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും ശേഷം യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (NCEMA) ഇന്ന് ഞായറാഴ്ച്ച പൊതുജനങ്ങളെ അറിയിച്ചു
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഉചിതമായതും പൊരുത്തപ്പെടുന്നതുമായ നടപടികൾ നടപ്പിലാക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും NCEMA സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇന്നലെ രാജ്യത്തുടനീളമുള്ള അസ്ഥിരമായ കാലാവസ്ഥ ഉച്ചസ്ഥായിയായതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് മാർച്ച് 10 ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രവചിച്ചിരുന്നത്. തെക്കൻ, കിഴക്കൻ പ്രദേശങ്ങളിലും അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരുന്നു.