വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ പാമ്പും, കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, മുട്ടകൾ തുടങ്ങിയ മന്ത്രവാദ സാമഗ്രികൾ : പിടിച്ചെടുത്ത് ദുബായ് കസ്റ്റംസ്

Dubai Customs seizes magical items like snake, monkey's hand, dead bird, eggs in passenger's luggage

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്ത ഒരാളുടെ ലഗേജിൽ ഏറ്റവും വിചിത്രമായ ചില വസ്തുക്കൾ ദുബായ് കസ്റ്റംസ് പിടികൂടി. ജീവനുള്ള പാമ്പ്, ഒരു കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ തുടങ്ങിയവയാണ് ലഗേജിൽ കസ്റ്റംസ് കണ്ടെത്തിയത്.

മന്ത്രവാദത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഈ സാമഗ്രികൾ കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തിയെന്ന് അറബിക് ദിനപത്രമായ ഇമാറത്ത് അൽ യൂമിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരൻ്റെ ലഗേജിൽ സംശയം തോന്നിയപ്പോൾ ഇൻസ്പെക്ടർമാർ തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ലഗേജിലെ പ്ലാസ്റ്റിക് ബോക്സിനുള്ളിൽ പൊതിഞ്ഞ ഞെട്ടിക്കുന്ന ഈ സാമഗ്രികൾ കണ്ടെത്തുകയായിരുന്നു.

പാമ്പ്, പക്ഷി, കുരങ്ങൻ എന്നിവയുടെ കൈയ്‌ക്ക് പുറമേ, പഞ്ഞിയിൽ പൊതിഞ്ഞ മുട്ടകൾ, മന്ത്രതകിടുകൾ, മാലകൾ, പേപ്പർ ക്ലിപ്പിംഗുകൾ അടങ്ങിയ വിവിധ ഉപകരണങ്ങൾ എന്നിവയും അധികാരികൾ പിടിച്ചെടുത്തിട്ടുണ്ട്. എല്ലാം മന്ത്രവാദ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നത്.

കണ്ടുകെട്ടിയ സാധനങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിന് കൈമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!