Search
Close this search box.

കനത്ത മഴയിൽ അഭ്യാസപ്രകടനം : റാസൽഖൈമയിൽ 9 വാഹനങ്ങൾ പിടിച്ചെടുത്തു

റാസൽഖൈമയിൽ അടുത്തിടെ പെയ്ത കനത്ത മഴയിൽ സ്റ്റണ്ട് നടത്തിയതിന് ഒമ്പതോളം വാഹനങ്ങൾ പിടിച്ചെടുത്തതായി പോലീസ് ബുധനാഴ്ച വെളിപ്പെടുത്തി. മസ്‌റ, മിന അൽ അറബ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പിടികൂടിയത്.

മിന അൽ അറബിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തതിന് പുറമെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് ആറ് വാഹനങ്ങളുടെ ഡ്രൈവർമാർ മസ്‌റയിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയത് കണ്ടെത്തിയതായും റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഡോ മുഹമ്മദ് അൽ ബഹാർ പറഞ്ഞു.

ഡ്രൈവറുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ 23 ട്രാഫിക് പോയിൻ്റുകളും ചുമത്തും.

ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ വാഹനം പരേഡ് ചെയ്താൽ നാല് മാസവും (120 ദിവസം) വാഹനം പിടിച്ചെടുക്കുകയും വാഹനം തിരിച്ചെടുക്കാൻ 10000 ദിർഹവും ഈടാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!