Search
Close this search box.

ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ്

24 hour shuttle bus service connecting Dubai - Abu Dhabi airports

ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും അബുദാബിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് ഈ സേവനം.

ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന ബസ്, യാത്രക്കാരെ അബുദാബി സായിദ് വിമാനത്താവളത്തിൽ എത്തിക്കും. ടിക്കറ്റ്  www.zayedinternationalairport.ae/en/Transport/Airport-shuttle വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ബുക്ക് ചെയ്യാം. 35 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!