2047-ൽ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡൽഹി ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് മോദി പറഞ്ഞു. 2047-ൽ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നും 200 ഗിഗാവാട്ട് ആണവോര്‍ജ്ജമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഇക്കൊല്ലത്തെ ആഘോഷം.






