റാസൽഖൈമ: ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിക്കും. എമിറേറ്റിലെ മാനവ വിഭവശേഷി വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ 2, 3, 4 തീയതികളിലും ബുധൻ, വ്യാഴം, വെള്ളി തീയതികളിലും അവധിയായിരിക്കും. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ അഞ്ച് ദിവസത്തെ അവധിയായിരിക്കും. മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 7 തിങ്കളാഴ്ച പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും.
യുഎഇ അധികൃതർ പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2, 3, 4 തീയതികളാണ് സർക്കാർ അവധിയായി പ്രഖ്യാപിച്ചത്. ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങൾ കൂടിയാകുന്നതോടെ ഈദ് അൽ ഇത്തിഹാദിന് അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 7 മുതൽ പതിവ് ജോലി സമയം പുനരാരംഭിക്കും.
അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കുമെന്ന് യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം സ്ഥിരീകരിച്ചു.






