ദുബായിലെ ഏറ്റവും പഴക്കമേറിയ ചരിത്ര കെട്ടിടം; അൽ ഫാഹിദി ഫോർട്ട് മ്യൂസിയം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകി

ദുബായ്: ദുബായിലെ ഏറ്റവും പഴക്കമേറിയ ചരിത്ര കെട്ടിടമായ അൽ ഫാഹിദി ഫോർട്ട് മ്യൂസിയം സന്ദർശിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമഗ്ര നവീകരണ പ്രവൃത്തികൾക്ക് ശേഷം ദുബായിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര നിർമിതിയായ അൽ ഫാഹിദി കോട്ട മ്യൂസിയം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകി.

രാജ്യത്തിന്റെ ചരിത്രം സംരക്ഷിക്കുന്നതും സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതും വരുംതലമുറയ്ക്കായുള്ള ദേശീയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. 230-ലേറെ വർഷങ്ങളുടെ ചരിത്രമുള്ള അൽ ഫാഹിദി കോട്ട ദുബായുടെ തുടക്കത്തിനും വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച പ്രൗഢമായ നിർമിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ് ക്രീക്കിന്റെ തീരത്തു നിന്നുള്ള തുടക്കം മുതൽ ഇന്നത്തെ ലോകോത്തര നഗരമായുള്ള മാറ്റം വരെയുള്ള ചരിത്ര നിമിഷങ്ങൾ കോട്ടയിലുണ്ട്. കുട്ടികൾക്ക് നഗരത്തിന്റെ പാരമ്പര്യവും ഭൂതകാലവും മനസ്സിലാക്കാൻ ഈ സാംസ്‌കാരിക കേന്ദ്രം ഏറെ സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

 

 

യുഎഇയുടെയും ദുബായുടെയും പ്രതിരോധ മേഖലയുടെ വളർച്ചയും ശൈഖ് മുഹമ്മദിന്റെ സൈനിക ജീവിതത്തിലെ പ്രധാന ഘട്ടങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘ദ് വോൾട്ട്’ എന്ന പ്രത്യേക വിഭാഗവും മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പഴയ സൈനിക വസ്ത്രങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, അക്കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എന്നിവയെല്ലാം ഇതിൽ കാണാം.

നൂതന ആനിമേഷൻ, പ്രൊജക്ഷൻ, ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ കാഴ്ചകളാണ് നവീകരിച്ച മ്യൂസിയത്തിലുള്ളത്. കോട്ടയുടെ നിർമാണ വർഷമായ 1787 മുതലുള്ള ചരിത്രവും ദുബായുടെ വളർച്ചയും വ്യക്തമാക്കുന്ന ആറ് പ്രധാന ഗാലറികളിലായി 700-ലേറെ പുരാതന ചരിത്രവസ്തുക്കളും അപൂർവ ആയുധ ശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!