ദുബായ് റൺ 2026; ശൈഖ് സായിദ് റോഡ് ഉൾപ്പെടെ 4 പ്രധാന റോഡുകൾ താത്ക്കാലികമായി അടച്ചിടും

ദുബായ്: 2026 നവംബർ 22 ഞായറാഴ്ച നടക്കുന്ന ദുബായ് റണ്ണിന്റെ ഭാഗമായി നവംബർ 22 ന് പുലർച്ചെ 3:00 മുതൽ രാവിലെ 10:00 വരെ ശൈഖ് സായിദ് റോഡ് ഉൾപ്പെടെ നാല് പ്രധാന റോഡുകൾ താത്ക്കാലികമായി അടച്ചിടും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ഈ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

 

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, അൽ സുക്കൂക്ക് സ്ട്രീറ്റ് എന്നിവയും അടച്ചിടും. വാഹനമോടിക്കുന്നവർ അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ ബദലുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

 

 

അതേസമയം, മെട്രോ സമയം നീട്ടി: പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കൃത്യസമയത്ത് എത്തുന്നതിനായി ദുബായ് മെട്രോ സർവീസുകൾ ഞായറാഴ്ച പുലർച്ചെ 3:00 മണി മുതൽ പ്രവർത്തനം ആരംഭിക്കും. ഓട്ടം പൂർത്തിയാക്കി മടങ്ങുന്നവർക്കായി ആർടിഎ പ്രത്യേക ഷട്ടിൽ ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ഈ സൗജന്യ പരിപാടി രാവിലെ 6:30-ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്നാണ് ആരംഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!