അബുദാബിയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ വാട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ZHO) അറിയിച്ചു.
ഇന്ന് എമിറാത്തി ശിശുദിനത്തോടനുബന്ധിച്ച്, അബുദാബി എമിറേറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഔദ്യോഗിക ചാനലുകൾ ആരംഭിച്ചുകൊണ്ട് ZHO ഒരു കമ്മ്യൂണിറ്റി സംരംഭം പ്രഖ്യാപിച്ചിട്ടുണ്ട്.
pod.cp@zho.gov.ae എന്ന ഇമെയിൽ വിലാസത്തിലേക്കോ 0542003366 എന്ന വാട്ട്‌സ്ആപ്പ് സേവനത്തിലേക്കോ ഭിന്നശേഷിക്കാരായ കുട്ടികൾ അഭിമുഖീകരിച്ചേക്കാവുന്ന ദുരുപയോഗം എന്ന് സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യാനാകും എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.