Search
Close this search box.

ഹൃദയങ്ങൾ കവർന്ന് ഐ സി എൽ ഇഫ്ത്താർ രാവ്

ICL Iftar night by stealing hearts

മരുഭൂമിയിൽ നോമ്പ്‌ തുറന്നിട്ടുണ്ടോ ?
വീടുകളും റെസ്റോറന്റുകളും ടെന്റുകളും പാർക്കുകളുമൊക്കെ ഇഫ്ത്താര്‍ സംഗമത്തിന് സ്ഥലമൊരുക്കുമ്പോൾ ഇതില്‍ നിന്നെല്ലാം വിഭിന്നമായ അനുഭവമാണ് മരുഭൂമി അതിനായി ഒരുക്കിവച്ചിട്ടുള്ളത്. ഗൾഫ് നാടുകളിൽ താമസിക്കുന്നവർക്ക് ഇതിനുള്ള സൗകര്യം സുലഭമാണെങ്കിലും
അവിടെ എത്തിച്ചേരുന്നതിന്റെ പ്രയാസം കൊണ്ടാവാം അപൂർവമായേ ‘ ഡെസേർട്ട് ഇഫ്ത്താർ ‘ സംഭവിക്കാറുള്ളു.
എന്നാൽ കഴിഞ്ഞദിവസം ആ അസുലഭ സുന്ദരമായ അനുഭവങ്ങളിലേക്കാണ് ‘ഐ സി എൽ ലാമ ടൂറിസം കമ്പനി’ വലിയൊരു സമൂഹത്തെ കൂട്ടിക്കൊണ്ടു പോയത്.

പ്രധാന റോഡിൽനിന്ന്അതിഥികളെ സ്വീകരിച്ച് ‘ഐ സി എല്‍-ലാമ’ യുടെ ആഡംബര വാഹനങ്ങളിൽ മണൽ അലകളിൽ പൊങ്ങിയും താണും
ഇഫ്ത്താറിനായി സജ്ജീകരിച്ച വിശാല വളപ്പിലേയ്ക്കുള്ള യാത്രമുതല്‍ ആരംഭിക്കുകയായി അനുഭവങ്ങളുടെ വ്യതിയാനം.

ചുവരുകൾ അതിരിട്ട , ശീതീകരണികള്‍ തണുപ്പിച്ചനക്ഷത്ര ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും സ്ഥിരം അന്തരീക്ഷത്തിൽ നിന്ന് തുറന്ന ആകാശത്തിനു ചുവട്ടിലെ മരുഭൂ വിസ്തൃതിയിലേക്കുള്ള ആ മാറ്റം ഏവർക്കും നവ്യാനുഭൂതിയായി .

നൂറുകണക്കിനായിരുന്നു സുഖദമായ ഇരിപ്പിടങ്ങൾ. നോമ്പുതുറയുടെ സമയം ആഗതമാകുന്നതിനൊത്തു അവ അതിഥികളെക്കൊണ്ടു നിറഞ്ഞു . അതിനൊപ്പം മേശമേൽ നാനാതരം വിഭവങ്ങളും നിരന്നു . 6.32 ന് ബാങ്ക് വിളിക്കുമ്പോഴും പകൽ വെളിച്ചം മായാതെ നിൽക്കുന്നുണ്ടായിരുന്നു . മരുഭൂയുടെ പ്രത്യേകതയാണല്ലോ അത് അവിടെ പകൽ ഏറും.

അതിഥികൾ നോമ്പുതുറക്കാൻ ആരംഭിച്ചതോടെ സ്റ്റേജിൽ ഒരു മുതിർന്ന കലാകാരൻ സിത്താർ മീട്ടി സാന്ദ്രസംഗീതം പൊഴിച്ചു. മരുഭൂമിയിലെ ആ നോമ്പുതുറ അനുഭവം അതിവിശിഷ്ടമായ അറേബ്യൻ സംസ്കൃതിയുടെ മുൻകാല ഓർമ്മകളെ വിളിച്ചുണർത്താൻ പോന്നതായിരുന്നു.

ചക്രവാകച്ചെരുവിൽ ചായുന്ന അസ്തമയ വെളിച്ചത്തിൽ മരുഭൂമിൽ ജീവിച്ചവർ കാരക്ക തിന്നും ഗാവ കുടിച്ചും മിതമായി നോമ്പുതുറന്ന ഒരു കാലമുണ്ടായിരുന്നു .
അവരുടെ ഇളമുറക്കാർ ഇന്ന് മിഡില്‍ ഈസ്റ്റിലെ മഹാനഗരങ്ങളിലെ നക്ഷത്ര സൗകര്യങ്ങളിൽ ഏറ്റവും സ്വാദിഷ്ഠമായ വിഭവങ്ങളുടെ നിറസമൃദ്ധിയിൽ ഇഫ്ത്താർ വിരുന്ന് കൊണ്ടാടുന്നു.

ആ രണ്ടുകാലങ്ങളേയും വിളക്കിച്ചേർക്കുന്ന ഒരു ചരിത്രസന്ദർഭമാണ് ‘ ഐ സി എൽ -ലാമ ‘ ഇവിടെ ഒരുക്കിയതെന്നുപറയാം. മധ്യപൂർവേഷ്യൻ ടൂറിസം മേഖലയിൽ പുതിയ സഞ്ചാര പഥങ്ങൾ സൃഷ്ടിച്ച് ശ്രദ്ധനേടിവരുന്ന ‘ ഐ സി എൽ-ലാമ’ ഇതുപോലെയുള്ള പൈതൃക-സാംസ്കാരിക-സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അതീവ തല്പരരുമാണ്; അതും ലാഭേച്ഛ കൂടാതെ !

നോൺ ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ സി എൽ ഫിൻകോര്‍പിന്റെ ഏറ്റവും പുതിയ സംരംഭമാണ് ഐ സി എൽ -ലാമ ടൂറിസം .ഇതിന്റെ ആഭിമുഖ്യത്തിയിരുന്നു ഇഫ്‌ത്താർ വിരുന്ന്.

തന്റെ ക്ഷണം സ്വീകരിച്ച് എത്തിയ ഏവർക്കും ഐ സി എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ ജി അനിൽകുമാർ നന്ദിപറഞ്ഞു.
യു എ ഇ വാണിജ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ആയിരത്തിലധികം പേർ വിരുന്നിനെത്തിയിരുന്നു. അറേബ്യന്‍ തനതു കലാരൂപമായ തനൂറ നൃത്തവും ഫയർ ഡാൻസും രാവിന് പകിട്ടേകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!