Search
Close this search box.

ഓർഗാനിക് പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ഷാർജ : മലീഹയിലെ ഡയറി ഫാമിലേക്ക് പശുക്കൾ എത്തിത്തുടങ്ങി

Sharjah to increase organic milk production- Cows have started arriving at the dairy farm in Maleeha

ഷാർജ മലീഹയിലെ കൂറ്റൻ ഗോതമ്പ് ഫാമിന് സമീപം പശു വളർത്തൽ, കോഴി വളർത്തൽ പദ്ധതികൾ വരുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായി ആരംഭിക്കുന്ന അൽ മലീഹ ഡയറി ഫാമിലേക്ക് ഒരു കൂട്ടം പശുക്കൾ ഇന്നലെ മാർച്ച് 18 ന് ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് എത്തിച്ചേർന്നു .

അൽ മലീഹ ഡയറി ഫാമിലെത്തുന്ന ഈ പശുക്കളിൽ ധാരാളം ഗുണമേന്മയുള്ള A2A2 പ്രോട്ടീൻ അടങ്ങിയ ഉയർന്ന നിലവാരമുള്ള പാൽ 2024 ജൂൺ മാസം മുതൽ ഉത്പാദിപ്പിക്കും.

ഷാർജ അഗ്രികൾച്ചറൽ ആൻഡ് അനിമൽ പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയന്ത്രിക്കുന്ന മലീഹ ഡയറി ഫാം, യാതൊരു മാറ്റവുമില്ലാതെ ഉപഭോക്താക്കൾക്ക് പ്രകൃതിദത്ത പാൽ നൽകാനാണ് ലക്ഷ്യമിടുന്നത്.

ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശപ്രകാരം, സമൂഹത്തിന് ആരോഗ്യകരവും മായം ചേർക്കാത്തതുമായ പാലുൽപ്പന്നങ്ങൾ നൽകാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പദ്ധതി സൂചിപ്പിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts