Search
Close this search box.

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Unstable weather warning again in UAE; Chance of heavy rain and thunder from Sunday

ഒരിടവേളക്ക് ശേഷം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതനുസരിച്ച് ഈ ഞായറാഴ്ച മാർച്ച് 24 മുതൽ ശക്തമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനെത്തുടർന്ന് റോഡുകളിലെ ദൃശ്യപരത ഗണ്യമായി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും മാറുന്ന കാലാവസ്ഥയെ കുറിച്ച് ബോധവാന്മാരായിരിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.

മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ രാജ്യത്ത് മഴയുണ്ടാകുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!