Search
Close this search box.

റമദാനിൽ ദുബായിലെത്തുന്ന സന്ദർശകർക്ക് പാസ്‌പോർട്ടുകളിൽ പ്രത്യേക സ്റ്റാമ്പുകളും കോംപ്ലിമെൻ്ററി സിം കാർഡുകളും.

Special stamps in passports and complimentary SIM cards for visitors arriving in Dubai during Ramadan.

വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ എയർപോട്ടുകളിലൂടെയും, തുറമുഖങ്ങളിലൂടെയും എത്തുന്ന സന്ദർശകർക്ക് പാസ്‌പോർട്ടുകളിൽ പ്രത്യേക #RamadanInDubai എന്നടയാളപ്പെടുത്തുന്ന സ്റ്റാമ്പുകളും സന്ദർശകർക്ക് അവരുടെ താമസസമയത്ത് തടസ്സങ്ങളില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിനായി ഡു ടെലികോമുമായി സഹകരിച്ച് കോംപ്ലിമെൻ്ററി സിം കാർഡുകളും ഇപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിതരണം ചെയ്യുന്നുണ്ടെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു. കൂടാതെ സന്ദർശകർക്ക് ഒരു QR കോഡ് ലഭിക്കുന്നുണ്ട്. ഈ QR കോഡിലൂടെ ബ്രാൻഡ് ദുബായുടെ #DubaiDestinations ഗൈഡ് ‘റമദാൻ ഇവൻ്റുകൾ ഇൻ ദുബായ് ‘ എന്ന തലക്കെട്ടിൽ ആക്‌സസ് ചെയ്യാൻ കഴിയും.

#RamadanInDubai കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ഈ സംരംഭങ്ങൾ ആരംഭിച്ചത്. ബ്രാൻഡ് ദുബായ് നടപ്പിലാക്കുന്ന കാമ്പെയ്ൻ, നഗരത്തിലുടനീളമുള്ള ആളുകളിലേക്ക് റമദാൻ ആഘോഷങ്ങളുടെ പ്രകമ്പനവും സന്തോഷവും എത്തിക്കുന്നതിനായി ദുബായിലെ 20-ലധികം സ്ഥാപനങ്ങളുടെ സഹകരിക്കുന്നുണ്ട്.

#RamadanInDubai കാമ്പെയ്‌നിൻ്റെ ഭാഗമായി സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ ആരംഭിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!