Search
Close this search box.

ദുബായിൽ ഇ സ്‌കൂട്ടറുകളും സൈക്കിളുകളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ ഇനി റോബോട്ടുകൾ

Dubai now has robots to fine those who break these scooters and bicycles rules

ദുബായിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും സൈക്കിളുകൾക്കുമായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഫേഷ്യൽ റെക്കഗ്‌നിഷൻ ഉപയോഗിച്ച് എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ച് റോബോട്ടുകൾ ഉടൻ തന്നെ പിഴ ചുമത്തിതുടങ്ങുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ഇന്ന് വ്യാഴാഴ്ച ജുമൈറ 3 ബീച്ച് ഏരിയയിൽ സ്മാർട്ട് റോബോട്ടിൻ്റെ പരീക്ഷണ ഘട്ടം ആരംഭിച്ചപ്പോഴാണ് അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI)-പവർ റോബോട്ടിന്, സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സോഫ്റ്റ് മൊബിലിറ്റി മാർഗങ്ങളുടെ ഉപയോഗം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്, റോബോട്ടുകൾ ലംഘനങ്ങൾ കണ്ടെത്തി അവ പങ്കിടുകയും ദുബായ് പോലീസുമായി സഹകരിച്ച് അവ വിശകലനം ചെയ്യുകയും ചെയ്യും.

സൈക്കിൾ ട്രാക്കുകളിൽ ആൾക്കൂട്ടം കൂടൽ, ഹെൽമറ്റ് ധരിക്കുന്നത് പോലുള്ള വ്യക്തിഗത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തത്, അനധികൃത സ്ഥലങ്ങളിൽ സ്കൂട്ടറുകൾ ഉപേക്ഷിക്കൽ, ഒന്നിലധികം റൈഡർമാർ സ്കൂട്ടർ ഉപയോഗിക്കുന്നത്, വാക്കിംഗ് ട്രാക്കുകളിലോ കാൽനടക്കാർക്ക് മാത്രമുള്ള സോണുകളിലോ സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുക എന്നിവയാണ് അഞ്ച് പ്രധാന ലംഘനങ്ങൾ. ഈ ലംഘനങ്ങളെല്ലാം നടന്നാൽ റോബോട്ടുകൾ തന്നെ കണ്ടെത്തി പിഴ ചുമത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!